കാല് തെന്നി മാഹി കനാലിൽ വീണ യുവാവ് മരണപ്പെട്ടു



വടകര തോടന്നൂർ : ഇന്ന് ഉച്ചയോടെ വലയുമായി മീൻ പിടിക്കാൻ പോയതോടന്നൂർ സ്വദേശിയായ യുവാവാണ് കനാലിൽ കാണാതായത്. കോട്ടപ്പള്ളി കന്നിനട സൈഡ് കൽവർട്ടിനടുത്താണ് യുവാവിനെ കാണാതായത്.




വല വീശുമ്പോൾ വലയോടൊപ്പം കനാലിലേക്ക് വീഴുകയായിരുന്നു. വളരെ നേരത്തെതിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. . കുറ്റ്യാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ സ്ഥലത്തു എത്തി സ്ഥിതിഗതികൾ വിലയിരുത്തി വേണ്ട സഹായങ്ങൾ ചെയ്തു.വടകര നാദാപുരം ഫയർ യുണിറ്റുകൾ സ്ഥലത്തെത്തിയിരുന്നു.. ശക്തമായ അടിയോഴുക്ക് ആദ്യം തിരച്ചിലിന് തിരിച്ചടിയാവുകയായിരുന്നു.
കൂടുതൽ മുങ്ങൽ വിദഗ്‌ദ്ധർ സംഭവസ്ഥലത്തേക്ക് എത്തി തിരയുകയായിരുന്നു.

Post a Comment

Previous Post Next Post
Paris
Paris