സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്



സംസ്ഥാനത്ത് ഇന്നുമുതൽ മഴ കുറയുമെന്ന സൂചന നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിലവിൽ നാല് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും ബാക്കി എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടുമാണ്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.






ബാക്കി എല്ലാ ജില്ലകളിലും മഴ ലഭിക്കുന്നതിന്റെ അളവ് കുറയും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെയും പടിഞ്ഞാറൻ കാറ്റിന്റെയും ശക്തി ക്ഷയിച്ചതാണ് മഴ കുറയാൻ കാരണം.

കാലവർഷം ആരംഭിച്ച് എട്ടു ദിവസങ്ങൾ പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ,കാസർഗോഡ് ജില്ലകളിലാണെന്നും കണക്കുകൾ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് വ്യാപക നാശനഷ്ടമാണ് സംസ്ഥാനത്ത് ഉടനീളം ഉണ്ടായത്.


Post a Comment

Previous Post Next Post
Paris
Paris