ആരോഗ്യ വകുപ്പ് പരിശോധന നടത്തി



മാവൂർ:- മാവൂർ പഞ്ചായത്തിലെ ഭക്ഷ്യ ഉൽപാദന വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹെൽത്തി കേരള   പരിശോധന നടത്തി. എം.സി.എച്ച് യൂണിറ്റ് ചെറൂപ്പയിലെ ഹെൽത്ത്   ഇൻസ്‌പെക്ടർ പ്രജിത്ത്.കെ.സി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രഞ്ജിത്ത്, ഷബാന ബീഗം, ജെ എച്ച് ഐ ട്രൈനീസ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.




പരിശോധനയിൽ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ച  സ്ഥാപനങ്ങൾക്ക്  നോട്ടീസ് നൽകുകയും പുകയില നിയന്ത്രണ ബോർഡ് പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങളിൽ നിന്നും ഫൈൻ ഈടാക്കുകയും ചെയ്തു.

മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും  പുകയില വിമുക്ത ബോർഡ് സ്ഥാപിക്കുകയും ഭക്ഷണസാധനങ്ങൾ വിൽക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന മുഴുവൻ സ്ഥാപനങ്ങളും പഞ്ചായത്ത്‌ ലൈസൻസ്, ഫുഡ്‌ ആൻഡ് സേഫ്റ്റി ലൈസെൻസ്,കുടിവെള്ള ഗുണനിലവാര പരിശോധന റിപ്പോർട്ട്‌, ഹെൽത്ത് കാർഡ്, എന്നിവ സൂക്ഷിക്കണമെന്നും ഹെൽത്ത് ഓഫീസർ ഡോക്ടർ എം.മോഹൻ അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris