ഇറാനില്‍ കുടുങ്ങിയ 110 ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ആദ്യ വിമാനം ഇന്ന് ന്യൂഡല്‍ഹിയിലെത്തും; അവരെത്തുന്നത് അര്‍മേനിയ വഴി


തെഹ്‌റാന്‍ ;
ഇറാനില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരവെ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി അര്‍മേനിയയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് ന്യൂഡല്‍ഹിയിലെത്തും. ഇറാനിലുള്ള 110 ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ അര്‍മേനിയയുടെ തലസ്ഥാനമായ യെരവാനിലെത്തിച്ചിരുന്നു. ഇവിടെ നിന്നാണ് ഇവര്‍ ഇന്ത്യയിലേക്ക് പുറപ്പെടുന്നത്. വ്യോമമേഖല അടച്ചിരിക്കുന്നതിനാല്‍ തെഹ്‌റാനില്‍നിന്ന് 148 കിലോമീറ്റര്‍ അകലെ ക്വോം നഗരത്തിലെത്തിച്ചാണ് ഇന്ത്യക്കാരെ അതിര്‍ത്തി കടത്തുന്നത്.




ക്വോമിലേക്ക് 600 ഇന്ത്യന്‍ വിദ്യാര്‍ഥികളെ മാറ്റിയിട്ടുണ്ട്. ഇറാനിലുള്ള നാലായിരത്തോളം ഇന്ത്യക്കാരില്‍ 1,500 പേര്‍ വിദ്യാര്‍ഥികളാണ്. ഇതില്‍ ഭൂരിഭാഗവും കശ്മീരില്‍ നിന്നുള്ളവരാണ് . യുഎഇ വഴിയും ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ ശ്രമം നടത്തുന്നുണ്ട്.
രാജ്യംവിടാന്‍ താത്പര്യമുള്ളവര്‍ക്ക് അതിര്‍ത്തി കടക്കാന്‍ സഹായം നല്‍കുമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്‌റാഈലിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്

Post a Comment

Previous Post Next Post
Paris
Paris