കട്ടാങ്ങൽ : ചൂലൂർ കുടുംബാ രോഗ്യ കേന്ദ്രത്തിൻ്റെ കീഴിൽ ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിൽ-പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് 22 ലെ വീടുകളിലും തോട്ടങ്ങളിലും ഉറവിട പരിശോധന നടത്തി.
ചാത്തമംഗലം കണയങ്കോട്ടു ചാലിൽ, നെടുങ്ങാട്ടുമ്മൽ,വലിയപൊയിൽ എന്നീ പ്രദേശങ്ങളിലാണ്പ്രതിരോധ പ്രവർത്തനങ്ങൾ സ്കോഡ് തിരിഞ്ഞ് ടീമുകളായി സാന്ദ്രതാ പഠനം നടത്തിയത്.
പ്രവർത്തനം വാർഡ് മെമ്പർ സബിത സുരസുരേഷ് ഉദ്ഘാടനം ചെയ്തു.ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ്കെഎം.സംസാരിച്ചു.കൊതുകിൻ്റെ ലാർവയുടെ ബ്രിട്ടോ ഇൻഡെക്സ് കൂടുതലായ സ്ഥലങ്ങൾ റിപ്പോർട്ട് ചെയ്തു. പരിഹാരങ്ങൾ നിർദ്ദേശിച്ചു. തുടർ പരിശോധന നടത്തുന്നതാണ് എന്നും കൊതുകിൻ്റെ ലാർവയുള്ള വീടുകളും ശുചിത്വമില്ലാത്ത വീടുകൾകളും കണ്ടെത്തി നോട്ടീസ് നൽകി.സാന്ദ്രതാ പഠനത്തിന് JHI മാരായ അബ്ദുൽഹകീം KP ,സുധീർ എം, മജ്നു പി,നവ്യ കെ,എന്നിവർ നേതൃത്വം നൽകി. കൊതുക് വളരാനുള്ള സാഹചര്യം വീടുകളിൽ ഇനിയും നിലനിർത്തിയാൽ നിയമ നടപടി സ്വീകരിക്കുന്നതാണ് എന്ന് ചൂലൂർ HI പ്രമോദ് കെ എം അറിയിച്ചു. ഫീൽഡ് തല പ്രവർത്തനത്തിൽ റീജ, ആശ, എന്നീ JPHN മാരും ലിൻസി എ,
ചിന്നു കെ,അപർണ എം കെ എന്നീ MLSP മാരും ആശ പ്രവർത്തകരും ADS പ്രവർത്തകരും പങ്കുചേർന്നു.

Post a Comment