ചേന്ദമംഗല്ലൂർ ; ജീവിതത്തിന്റെ അടിസ്ഥാന പാഠങ്ങളെ സുന്ദരമാക്കുന്നത് കലയാണെന്നും കലയില്ലാതെ സംഘർഷങ്ങൾക്കയവുണ്ടാകില്ലെന്നും പി.എം.എ.ഗഫൂർ.
ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക് കോളേജിലെ വായന വാരാഘോഷ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോളേജ് ലൈബ്രറിയും റീഡേഴ്‌സ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച വായനാമൃതം പരിപാടിയിൽ ഗസ്റ്റ് സ്റ്റാറായാണ് പ്രമുഖ മോട്ടിവേഷൻ സ്പീക്കറും കൗൺസിലിംഗ് വിദഗ്ദ്ധനും എഴുത്തുകാരനുമായ പി എം.എ ഗഫൂർ വിശിഷ്ടാതിഥിയായി പങ്കെടുത്തത്.
കോളേജ് മാഗസിൻ പ്രകാശനവും ഇതോടൊന്നിച്ച് നടന്നു.
. പ്രിൻസിപ്പൽ ഡോ.കെ അഷ്‌റഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ അധ്യാപകരായ ഡോ.അബ്ദുൾ ലത്തീഫ് നദ്‌വി, അബ്ദുൽ റസാഖ് പി. പി, ജൈസൽ പി. ടി, അബ്ദുസ്സലിം എം. പി എന്നിവർ സംസാരിച്ചു. ലൈബ്രറിയൻ ഷാദിയ മുഹമ്മദ് സ്വാഗതവും . മുഹ്സിന നന്ദിയും പറഞ്ഞു.

Post a Comment