കൂളിമാട് :
കൂളിമാട് പുകവലി വിമുക്ത ഗ്രാമമാക്കിയത് മുതൽ ഇന്നേവരെ പുകയില ഉൽപ്പന്നങ്ങൾ പീടികയിൽ കയറ്റാതെ അകറ്റിനിർത്തിയ കൂളിമാട് അങ്ങാടിയിലെ മുതിർന്ന കച്ചവടക്കാരനായ എറക്കോട്ട് ആലിമാനെ അക്ഷര കൂളിമാട് മൊമെന്റോ നൽകി ആദരിച്ചു
.
മാവൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ എസ് ശിവകുമാർ ഉപഹാരം നൽകി.'കൂളിമാട് അങ്ങാടിയിലെ സീനിയർ കച്ചവടക്കാരന് ആദരം'
കൂളിമാട് പുകവലി വിമുക്ത ഗ്രാമമാക്കിയത് മുതൽ ഇന്നേവരെ പുകയില ഉൽപ്പന്നങ്ങൾ പീടികയിൽ കയറ്റാതെ അകറ്റിനിർത്തിയ കൂളിമാട് അങ്ങാടിയിലെ മുതിർന്ന കച്ചവടക്കാരനായ എറക്കോട്ട് ആലിമാനെ അക്ഷര കൂളിമാട് മൊമെന്റോ നൽകി ആദരിച്ചു.
മാവൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ എസ് ശിവകുമാർ ഉപഹാരം നൽകി.അന്താരാഷ്ട്ര പുകവലി വിമുക്ത ദിനാചാരണത്തിന്റെ ഭാഗമായി നടന്ന പരിപാടി യിൽ ആണ് ആദരവ് ചടങ്ങ് സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ ജനകീയ സദസ്സിനു നേതൃത്വം കൊടുത്ത സി ഐ. ശിവകുമാർ സാറിനും ,എസ് ഐ ഹരിഹരൻ സാറിനും അക്ഷരയുടെ ആദരവ് നൽകി.
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ പുകവലി വിമുക്ത ഗ്രാമമായ കൂളിമാട്ടിൽ, ഈ സധുദ്യമത്തിന് മുൻപിൽ കാവൽ നിന്ന് ലാഭനഷ്ടങ്ങളും സ്നേഹ ബന്ധങ്ങൾ ക്കുമപ്പുറം മനുഷ്യന്റെ ജീവനു വില കൽപ്പിച്ച ഒരു സമൂഹത്തിന്റെ കൂടെയായിരിന്നു വ്യാപാരികൾ എന്ന് വ്യാപാരി സംഗമം പരിപാടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കൂളിമാട് യൂണിറ്റ് അഭിപ്രായപെട്ടു. അക്ഷര പ്രസിഡന്റ് ടി. വി.മെഹബൂബ്, സെക്രട്ടറി എ. ഫൈസൽ, കെ. സി ഇസ്മായിൽ, വാർഡ് മെമ്പർ കെ എ. റഫീഖ്, അക്ഷര എക്സിക്യൂട്ടീവ് ഭാരവാഹികൾ, വ്യാപാരി വ്യവസായി നേതാക്കളായ കെ ടി നാസർ, ഫിറോസ് എന്നിവർ നേതൃത്വം നൽകി.

Post a Comment