ഏരിമല: ജി എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.ഇന്ന് സ്കൂളിൽ വച്ച് നടത്തിയ സ്പെഷ്യൽ അസംബ്ലിയിൽ ലഹരി വിരുദ്ധ ദിന പ്രതിജ്ഞ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഏറ്റുചൊല്ലി. HM ബിന്ദു. കെ ,സീനിയർ അസിസ്റ്റൻറ് ഭരദ്വാജ് എ കെ എന്നിവർ കുട്ടികൾക്ക് ലഹരി വിരുദ്ധ ദിന സന്ദേശം നൽകി.
.ഏരിമല വാർഡ് മെമ്പർ ശ്രീമതി. പ്രസീന പറക്കാ പൊയിൽ വിദ്യാലയത്തെ ലഹരി വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചു. ജീവിതം തന്നെ ലഹരിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സുംബാ ഡാൻസും കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്ത് ചെയ്തു. കുട്ടികൾ തന്നെ തയ്യാറാക്കിയ പോസ്റ്ററുകളും പ്ലക്കാർഡുകളും ഉപയോഗിച്ചുകൊണ്ട് ഒരു റാലി നടത്തി.


Post a Comment