കൂളിമാട് : പാഴൂർ -കൂളിമാട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നാട്ടൊരുമ കേമ്പയിൻ ഭാഗമായി നടത്തിയ സത്കാരം ഒരുമയുടെ പ്രതീകമായി.നാലു മാസപരിപാടിയുടെ വിജയത്തിന് മുന്നണിപ്പോരാളികളായി പ്രവർത്തിച്ച യുവതലമുറക്ക് സമൂഹ ഫലഭോജനം ആദരം കൂടിയായി.
ഫ്രൂട്ട് ട്രീ മിഷനുമായി സഹകരിച്ചാണ് ഇത് സംഘടിപ്പിച്ചത്. മലേഷ്യൻ റംബൂട്ടാൻ, കുങ്കുമാറ്റ്, കോക്കം ഫ്രൂട്ട്, ജൈൻ്റ് പൈനാപ്പിൾ, മധുരമ്പഴം, റെഡ് ഡ്രാഗൺ ഫ്രൂട്ട്, വിവിധയിനം മാമ്പഴങ്ങൾ, കണ്ടിക്കാവിത്ത്, ചേമ്പ്, കഞ്ഞി, സീതാപ്പഴം, തേൻ വെരിക്ക, കാരം പോള , കപ്പ , പപ്പായ തുടങ്ങി വിദേശവും സ്വദേശീയ വുമായ ഫലവർഗങ്ങളും പാനീയത്തിനും പുറമെ സ്ത്രീ കൈപുണ്യത്തിൽ രൂപപ്പെട്ടതും വീടങ്കണങ്ങളി വളർന്നതും മറ്റുമായ ഭക്ഷ്യ വിഭവങ്ങളും ഫലങ്ങളുമാണ് ഒരുക്കിയിരുന്നത്. പ്രായഭേദമന്യെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ധാരാളം പേർ പങ്കെടുത്തു. ഫ്രൂട്രീമിഷൻ ചീഫ് കൺസൾട്ടന്റ് ഉസ്സൻ ഗാർഡൻ പരിപാടി ഉദ്ഘാടനം ചെയ്തു.
മഹല്ല് പ്രസിഡണ്ട് കെ എ കാദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് ശരീഫ് ഹുസൈൻ ഹുദവി പ്രാർത്ഥന നിർവഹിച്ചു.
മഹല്ല് ജനറൽ സെക്രട്ടറി കെ വീരാൻകുട്ടി ഹാജി, ടി സി റഷീദ് ഹാജി, ടി സി മുഹമ്മദ് ഹാജി, കെ ടി എ നാസർ, അയ്യൂബ് കൂ ളിമാട്, ടിവി ഷാഫി മാസ്റ്റർ, അലി എംവി, ബഷീർ ഇ, സഫറുള്ള മണ്ണിൽ, ജമാൽ എരഞ്ഞിപ്പറമ്പ്, ഹബീബ് കെ എം, ഫൈസൽ കെ കെ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment