വെള്ളലശ്ശേരി: റഹ്മ വെള്ളലശ്ശേരി വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരവും കാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു. റഹ്മ പ്രസിഡന്റ് അഹമ്മദ്കുട്ടി കണിയലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സറ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ നദീറ എ.കെ. ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ കിറ്റ് വിതരണം വാര്‍ഡ് മെമ്പര്‍ വിശ്വന്‍ വെള്ളലശ്ശേരിയും ഉപഹാര വിതരണം എ.ജെ പോള്‍മാസ്റ്ററും നിര്‍വഹിച്ചു.
ഹമീദ് മാസ്റ്റര്‍ ചൂലൂര്‍ മോട്ടിവേഷന്‍ ക്ലാസ് നടത്തി. പി.പി. അബ്ദുറഹിമാന്‍, സലാം കിഴക്കിനിയാത്ത്, അബ്ദുല്ല ഹാജി കണിയലത്ത്, സജീവന്‍ പി. പ്രസാദ് പി. സമീര്‍ പി.കെ, മുസ്തഫ പി.ടി. തുടങ്ങിയവര്‍ സംസാരിച്ചു.അബ്ദുസ്സലീം എം.പി. സ്വാഗതവും മൂസക്കുട്ടി കണിയലത്ത് നന്ദിയും പറഞ്ഞു.

Post a Comment