നന്തിബസാര്‍ മേല്‍പ്പാലത്തില്‍ ബസുകള്‍ കൂട്ടിയിടിച്ച് അമ്പതോളം പേര്‍ക്ക് പരുക്ക്



പയ്യോളി | കൊയിലാണ്ടി- വടകര ദേശീയപാതയില്‍ നന്തിബസാര്‍ മേല്‍പ്പാലത്തിന് മുകളില്‍ സ്വകാര്യ ബസുകള്‍ കൂട്ടിമുട്ടി അപകടം. ഉച്ചക്ക് രണ്ടോടെ ഉണ്ടായിരുന്ന അപകടത്തില്‍ അമ്പതോളം പേര്‍ക്ക് പരുക്കേറ്റു. കണ്ണൂര്‍ ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന മേരിമാത ലിമിറ്റഡ് സ്റ്റോപ്പ് ബസും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സെക്കുലര്‍ ബസുമാണ് കൂട്ടിയിടിച്ചത്. കുട്ടികളടക്കം പരുക്കേറ്റവരെ കൊയിലാണ്ടിയിലെ ഗവ. താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.




കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ലോറിയെ മറികടക്കുന്നതിനിടയില്‍ കണ്ണൂര്‍ ഭാഗത്തേക്കുള്ള ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് വന്ന ബസിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് കണ്ണൂര്‍ ഭാഗത്തേക്കുള്ള ബസ്സിലെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍ നിന്ന് വ്യക്തമായി.

സ്ഥലത്ത് ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

Post a Comment

Previous Post Next Post
Paris
Paris