വർണാരവങ്ങളോടെ മലയമ്മ എ യു പി സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു



മലയമ്മ: മലയമ്മ എ യു പി സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് നിർവഹിച്ചു 




വാർഡ് മെമ്പർ പി.സതീദേവി അധ്യക്ഷതവഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷീബ വി സ്വാഗതം പറഞ്ഞു പിടിഎ പ്രസിഡണ്ട് അബ്ദുൽ അസീസ് മുസ്ലിയാർ , മാതൃസമിതി ചെയർപേഴ്സൺ ഫാത്തിമ ബീവി, മാനേജ്മെൻറ് പ്രതിനിധി ജനാർദ്ദനൻ കളരിക്കണ്ടി, മുൻ പിടിഎ വൈസ് പ്രസിഡണ്ട് കുഞ്ഞിമരക്കാർ , അധ്യാപകരായ അബ്ദുൽ അസീസ് ഇ , സുഷമകുമാരി, ശ്രീജ എപി, അഖില,പൂർവവിദ്യാർഥി സംഘടന പ്രസിഡണ്ട് അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു 




നഴ്സറി സ്കൂളിന്റെ പ്രവേശനോത്സവവും അന്നേ ദിവസം നടന്നു നവാഗതർക്കുള്ള പഠനോപകരണ കിറ്റ് വിതരണവും സംസ്കൃതം സ്കോളർഷിപ്പ് നേടിയവർക്കുള്ള സമ്മാനവിതരണവും നടത്തി. വർണ്ണക്കടലാസുകൾ, ബലൂണുകൾ എന്നിവ കൊണ്ടുള്ള അലങ്കാരം , കാർട്ടൂൺ വേഷങ്ങൾ, ഫോട്ടോ ഫ്രെയിം ,ചെണ്ടമേളം എന്നിവ പ്രവേശനോത്സവത്തിന് ദൃശ്യ ചാരുതയേകി.

Post a Comment

Previous Post Next Post
Paris
Paris