കിടപ്പു രോഗികൾക്ക് ആശ്വാസമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്, ഇനി ചികിത്സ വീട്ടിലെത്തും



കൊടിയത്തൂർ:കിടപ്പിലായ രോഗികൾക്ക് 
വീട്ടിലെത്തി സൗജന്യ ചികിത്സ നൽകുന്ന മാതൃക പദ്ധതിക്ക് തുടക്കമിട്ട് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്, ഫാമിലി മെഡിസിൻ,
 ഫിസിയോതെറാപ്പി, ദന്തപരിചരണം, ജീവിത ശൈലി രോഗം തുടങ്ങിയവക്ക് ഡോക്ടർമാരുടെ ഉൾപ്പെടെ സേവനം സൗജന്യമായി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.




കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും കെ.എം സി.ടി ഫിസിക്കൽ മെഡിസിൻ& റീഹാബിലിറ്റേഷൻ വിഭാഗവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കൂടുതൽ സേവനങ്ങൾ ആവശ്യമുള്ള രോഗികൾക്ക് കെ.എം സി.ടി. ആശുപത്രിയിൽ വെച്ച് സൗജന്യമായി ചെയ്ത് കൊടുക്കുന്നതിനും ഈ പദ്ധതിയുടെ ഭാഗമായി അവസരം ലഭിക്കും. ഗ്രാമ പഞ്ചായത്ത് പരിധിയിലെ കിടപ്പു രോഗികൾക്ക് ഇത് ഏറെ ആശ്വാസമേകും




. പദ്ധതിയുടെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു നിർവഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ വി.ഷംലൂലത്ത്, എം.ടി റിയാസ്, മെഡിക്കൽ ഓഫീസർമാരായ ഡോ; ആരതി, ഡോ;മായ 
കെഎംസിടി ഗ്രൂപ്പ് ഓഫ്ഇൻസ്റ്റിറ്റ്യൂഷൻ
അസിസ്റ്റൻറ് ഡയറക്ടർ 
ഷാഹിൽ മൊയ്തു,ഡോ. ജേകബ് ജോർജ്,ഡോ: അബ്ദുള്ള, കൊടിയത്തൂർ പാലിയേറ്റീവ് ചെയർമാൻ എം.അബ്ദുറഹിമാൻ, പി.എം നാസർ, സി.ടി സലീജ തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris