കുന്നമംഗലത്ത് രണ്ട് കിലോ കഞ്ചാവുമായി യു.പി സ്വദേശികൾ പിടിയിൽ




കുന്ദമംഗലം: 2.047 കിലോ കഞ്ചാവുമായി യു.പി സ്വദേശികൾ പിടിയിൽ. കുന്ദമംഗലം എക്സൈസ് സംഘമാണ് വ്യാഴാഴ്ച രാത്രി ദേശീയപാതയിൽ ഐ.ഐ.എം ഗേറ്റ് പരിസരത്തുനിന്ന് ഇവരെ പിടികൂടിയത്. സ്കൂട്ടറിൽ കഞ്ചാവ് കടത്തുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ ഫുർഖൻ അലി (24), ജുബൈർ അഹമ്മദ് (30) എന്നിവരാണ് അറസ്റ്റിലായത്. 




സ്‌കൂട്ടർ അടക്കമാണ് പിടികൂടിയത്. കുന്ദമംഗലം എക്സൈസ് ഇൻസ്പെക്ടർ ആഷിക് ഷാനു, അസി. എക്സൈസ് ഇൻസ്പെക്ടർ മിൽട്ടൺ, പ്രിവന്റിവ് ഓഫിസർമാരായ പി. വിപിൻ, എൻ.എസ്. സന്ദീപ്, സിവിൽ എക്സൈസ് ഓഫിസർമാരായ എൻ. സുജിത്ത്, റെനിഷ്, പി.പി. ജിത്തു, പി. അജിത്ത്, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ മുബഷിർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. സ്കൂൾ തുറന്നതോടെ പ്രദേശത്ത് എക്സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്

Post a Comment

Previous Post Next Post
Paris
Paris