യോഗ പരിശീലനം നടത്തി.


മലയമ്മ: അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ ഭാഗമായി മലയമ്മ എ യു പി സ്കൂളിൽ യോഗ പരിശീലനം നടത്തി. വെള്ളന്നൂർ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗ പരിശീലനത്തിൽ ട്രെയിനർ കിഷോർ കുമാർ KC ക്ലാസ് നയിച്ചു. 




ശരിയായ ശാരീരിക മാനസികാരോഗ്യത്തിന് യോഗവഹിക്കുന്ന പങ്ക് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. കുട്ടികൾക്ക് ഇത് വേറിട്ട ഒരു അനുഭവമായി . ഹെഡ്മിസ്ട്രസ് ഷീബ വി , സ്റ്റാഫ് സെക്രട്ടറി ശ്രീജ എ.പി എന്നിവർ പ്രസ്തുത പരിപാടിയിൽ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris