മുക്കം:- സർക്കാർ വിദ്യാലയത്തിൽ വർദ്ധിച്ച വിദ്യാർഥികൾക്ക് ഇരിപ്പിടം ഒരുക്കി മാതൃകയായി രിക്കുകയാണ് കൊടിയത്തൂരിലെ പ്രവാസി കൂട്ടായ്മ. കൊ ടിയത്തൂർ ജി എം യു പി സ്കൂളിൽ ഈ അധ്യയന വർഷം മുൻ വർഷത്തെ ക്കാൾ കൂടുതൽ ആയി ചേർന്ന 150 ഓളം കുട്ടികൾക്ക് ഇരിപ്പിടം ഒരുക്കിയാണ് കൊടിയത്തൂർ എമിറേറ്റ്സ് ഫോറം എന്ന പ്രവാസി കൂട്ടായ്മ മാതൃകയായത്.
അക്കാദമിക നിലവാരവും ഭൗതിക സാഹചര്യങ്ങളും വർദ്ധിച്ചതിനെ തുടർന്ന് കൊ ടിയത്തൂർ ജി എം യു പി സ്കൂളിൽ ഒന്നുമുതൽ ഏഴ് വരെ ക്ലാസ്സുകളിലാ യി 150 ഓളം വിദ്യാർത്ഥികൾ വർദ്ധിച്ചത്. മുക്കം ഉപ ജില്ലാ മേള കളിൽ പത്തി നങ്ങളിലും ഓവറോൾ ചാമ്പ്യൻ മാർ കൂടിയാണ് ഈ വിദ്യാലയം. 56 കുട്ടികൾ ഈ വർഷം എൽ എസ് എസ്/ യു എസ് എസ് പരീക്ഷകളിൽ വിജയം നേടിയതും സ്കൂളിന്റെ ചരിത്രത്തിലെ സർവ്വകാല റിക്കോർഡാ ണ്. വർണ്ണ ക്കൂടാരം, ശീതീകരിച്ച ക്ലാസ് മുറികൾ, തുടങ്ങി ഭൗതിക സാഹചര്യങ്ങളിലും വൻ കുതിച്ചു ചാട്ടം ആണ് 115 വർഷം പഴക്കം ഉള്ള ഈ പൊതു വിദ്യാലയം ഈ വർഷം കൈവരിച്ച ത്.
ഇതിനെ തുടർന്ന് കുട്ടികളുടെ എണ്ണത്തിൽ ക്രമതീതമായ വർധന ഉണ്ടായതിനാൽ ഇരിപ്പിടം ഒരുക്കാൻ
സ്കൂൾ അധികൃതർ പ്രയാസപ്പെടുകയായിരുന്നു . അധ്യാപക രക്ഷാകർതൃ സമിതിയുടെ അഭ്യർത്ഥന മാനിച്ചാണ് കൊടിയത്തൂർ എമിറേറ്റ് സ് ഫോറം ആവശ്യമായ ഫർണിച്ചർ സ്കൂൾ തുറന്ന് ഒരാഴ്ച ക്കകം തന്നെ നൽകാൻ തയ്യാറായത്. സംഘടനയ്ക്ക് വേണ്ടി കോർഡിനേറ്റർ യാസർ മംഗലശ്ശേരി ഫർണിച്ചറുകൾ വിദ്യാലയത്തിന് കൈമാറി. പ്രധാനാധ്യാപിക എം കെ ഷക്കീല ഏറ്റുവാങ്ങി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗം ടി കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷതവഹിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ നൗഫൽ പുതുക്കുടി, പിടിഎ വൈസ് പ്രസിഡണ്ട് പി പി ഫൈസൽ, മുൻ ഹെഡ് മാസ്റ്റർ ഇ കെ അബ്ദുൽ സലാം, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഫൈസൽ പാറക്കൽ, അധ്യാപകരായ മുഹമ്മദ് നജീബ് ആലിക്കൽ, എംപി ജസീദ,എം സതീഷ് കുമാർ, പി അനിത, കെ പി നഷീദ,ഹമീദ് ചൂലൂർ, ജസീല ചേലേ ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment