ജനപങ്കാളിത്തം കൊണ്ട് ഗ്രാമസഭ ശ്രദ്ധേയമായി


കൂളിമാട് : പഞ്ചായത്ത് ഭരണസമിതികളുടെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നില്ക്കെ കൂളിമാട് വാർഡ് ഗ്രാമസഭ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 




വാർഡ് മെംബർ കെ.എ. റഫീഖ് അധ്യക്ഷനായി. 2025-26 വാർഷിക പദ്ധതി ഗുണഭോക്തൃ പട്ടിക അംഗീകരിക്കുകയും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനത്തിന് രൂപം കാണുകയും ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദിവ്യ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസെടുത്തു. എൻ എം ഹുസൈൻ,കെ.സി ഇസ്മാലുട്ടി,ഇ.പി സജ്ല,ടി. മിദ്ലാജ്, ഉഷാകുമാരി
സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris