ഇന്ത്യയിൽ കോവിഡ് കേസുകൾ 6000 കടന്നു; സംസ്ഥാനങ്ങൾ ജാഗ്രതയിൽ


ന്യൂഡൽഹി: പുതിയ 769 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കഴിഞ്ഞ നാൽപ്പത്തെട്ടു മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം 6000 കവിഞ്ഞു. ആരോഗ്യ മന്ത്രാലയത്തിൻറെ റിപ്പോർട്ട് പ്രാകാരം ഗുജറാത്തും പശ്ചിമ ബംഗാളും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് നിലവിൽ കേരളത്തിലാണ്. 




 കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഓക്സിജൻ, ഐസൊലേഷൻ ബെഡുകൾ, വെന്റിലേറ്റർ, അത്യാവശ്യ മരുന്നുകൽ തുടങ്ങിയവ സജ്ജമാക്കി വെയ്ക്കാൻ ആരോഗ്യ മന്ത്രാലയം ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 6133 ആക്ടീവ് കോവിഡ് കേസുകളും 6 മരണങ്ങളുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജനുവരി മുതൽ 65 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Post a Comment

Previous Post Next Post
Paris
Paris