പൂട്ടിയിട്ട വീട്ടില്‍ നിന്ന് 27 പവൻ സ്വര്‍ണവും പണവും കവര്‍ന്ന കേസ്; പ്രതി അറസ്റ്റിൽ



മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ശിവന്‍കുന്നില്‍ പൂട്ടിയിട്ട വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതിയെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.




കോഴിക്കോട് ചെലവൂര്‍ മായനാട് താഴെചപ്പങ്ങതോട്ടത്തില്‍ സി.ടി. ഷാലുവാണ് (39) അറസ്റ്റിലായത്.

നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. തമിഴ്‌നാട് ഉദുമല്‍പേട്ടയിലെ ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെയാണ് ഉദുമല്‍പേട്ട ബസ് സ്റ്റാന്‍ഡില്‍വെച്ച്‌ സി.ഐ എം.ബി. രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം, മോഷ്ടിച്ച സ്വര്‍ണം വിറ്റുവെന്നുപറയുന്ന മലപ്പുറത്തെ ജ്വല്ലറിയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയി.

Post a Comment

Previous Post Next Post
Paris
Paris