2 മില്യൺ പ്ലഡ്ജിൽ പങ്കാളികളായി മലയമ്മ എയുപി സ്കൂൾ



മലയമ്മ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ 2 മില്യൻ പ്ലഡ്ജിൽ പങ്കാളികളായി മലയമ്മ എ യു പി സ്കൂൾ . സ്കൂൾ അസംബ്ലിയിൽ കുട്ടികളും അധ്യാപകരും ലഹരി വിരുദ്ധപ്രതിജ്ഞ എടുത്തു . സ്കൂൾ വിദ്യാർഥി ആദിഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .
പ്രധാനാധ്യാപിക വി.ഷീബ ലഹരി വിരുദ്ധ സന്ദേശം നൽകി.




പോസ്റ്റർ നിർമാണം, പ്ലക്കാർഡ് നിർമാണം എന്നിവ നടത്തി കുട്ടികളുടെ റാലി ആവേശം പകർന്നു. സ്കൂളിലെ എല്ലാ കുട്ടികളും ലഹരിക്കെതിരെ കൈയൊപ്പ് ചാർത്തി . അധ്യാപകരായ വിജുന എ, സറീന എം. പി , സുജിത് ടി ജെ, ഫാരിസ് യു പി. പ്രസീത ആർ ജി , സിറാജുദ്ദീൻ, അബ്ദുൾ റസാഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കായികാധ്യാപകൻ ജിൽസു സുംബ ഡാൻസ് പരിശീലനം നൽകി .പി.ടി എ പ്രസിഡണ്ട് അബ്ദുൾ അസീസ് മുസ് ല്യാർ, സീനിയർ അധ്യാപകരായ അബ്ദുൾ അസീസ് ഇ, സുഷമകുമാരി , ശ്രീജ എ പി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris