സപ്ലൈകോ 100 കോടി അനുവദിച്ചു



 തിരുവനന്തപുരം : സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി. രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി





വിപണി ഇടപെടലിനായി 250 കോടി രൂപയാണ് ഈ വർഷം ബജറ്റിൽ സപ്ലൈകോക്ക് നീക്കിവച്ചിട്ടുള്ളത്. ഇതിലൂടെ ഓണക്കാലത്തേക്ക് അടക്കമുള്ള അവശ്യസാധനങ്ങളുടെ സംഭരണം മുൻകൂട്ടി ഉറപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.കഴിഞ്ഞവർഷവും ബജറ്റിൽ സപ്ലൈകോക്ക് വിപണി ഇടപെടലിനായി 250 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാൽ 489 കോടി രൂപ അനുവദിച്ചു. 284 കോടി രൂപ കഴിഞ്ഞ വർഷം അധികമായി നൽകിയിരുന്നു

Post a Comment

Previous Post Next Post
Paris
Paris