കൂളിമാട് : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൂളിമാട് വാർഡിലെ
എരഞ്ഞിപറമ്പിൽ കാവുങ്ങൽ മാതൃകാ അങ്കണവാടിക്ക് സ്വന്തമായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം സുഹ്റ
വെള്ളങ്ങോട്ട് അധ്യക്ഷയായി. കെട്ടിട നിർമാണത്തിന് സൗജന്യമായി സ്ഥലം വിട്ടു നല്കിയ എ.ടി. യൂസുഫ് മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.വാർഡ് മെമ്പർ കെ എ റഫീഖ്, ഗ്രാമ പഞ്ചായത്തംഗം ഇ പി വത്സല,കെ എ ഖാദർ മാസ്റ്റർ, എൻ എം ഹുസൈൻ, കെ. മുഹമ്മദലി , വി. എ.മജീദ്, ഇ.പി.
ഫൈജാസ്, ടി.വി. ഷാഫി മാസ്റ്റർ, ഫഹദ് പാഴൂർ, കെ.സി.സാദിഖ്, ഇ.പി. അബ്ദുൽ അലി, കെ.സി. ഷരീഫ് , ഇ.പി.സജ്ല , എൻ അബ്ദുല്ല മാസ്റ്റർ,
ഇ.പി. ശ്രീധരൻ,വി. എ.കരീം മാസ്റ്റർ ,ഇ.പി. അനൂപ്, വി.സ്മിത തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment