മാവൂർ: വനിതാ ലീഗിൻ്റെ ആഭിമുഖ്യത്തിൽ "ലഹരിക്കെതിരെ അമ്മ മനസ്സ്" ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.മാവൂർ പഞ്ചായത്തിലെ
12, 13 ,14, 15 വാർഡുകൾ സംയുക്തമായാണ് മാവൂർ ക്രസന്റ് പബ്ലിക് സ്കൂളിൽ വെച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.
പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് എൻ പി അഹമ്മദ് ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് ജില്ലാ കമ്മിറ്റി അംഗം ഖദീജ കരീം അധ്യക്ഷത വഹിച്ചു.
സൺസൾട്ടിംഗ് സൈക്കോളജിസ്റ്റും ഇൻ്റർനാഷണൽ ട്രെയിനറുമായ
എം എച്ച് ഡി ഷാഫി കളത്തിങ്കൽ,
സോഫ്റ്റ് സ്കിൽ ട്രെയിനർ
പി.കെ.എം അനസ് എന്നിവർ ക്ലാസെടുത്തു
മണ്ഡലം വനിതാ ലീഗ് സെക്രട്ടറി ഫസീല സി.കെ, പഞ്ചായത്ത് വനിതാ വനിതാ ലീഗ് പ്രസിഡണ്ട് ശരീഫ വി.കെ , വനിതാ ലീഗ് പഞ്ചായത്ത് ട്രഷറർ പി.ടി സുബൈദ , മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ്, ഗ്രാമപഞ്ചായത്ത് അംഗം ഉമ്മർ മാസ്റ്റർ, വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുല്ല പനങ്കുണ്ട, ട്രെയിനർ ബൽക്കീസ് ടീച്ചർ,
മുനീറത്ത് ടീച്ചർ,
എന്നിവർ ആശംസകൾ നേർന്നു.
വാർഡ് ട്രഷറർ ഖദീജ റഹ്മാൻ , ഹസീന ബഷീർ, റുക്സി,നജ്മു ബഷീർ,റുംസിയ ,ഫാത്തിമ, നസീബ,മുംതാസ്,
, മൈമൂന, ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.
വാർഡ് സെക്രട്ടറി സാബിറ ഇ പി സ്വാഗതവും പി.ടി
സുബൈദ നന്ദിയും പറഞ്ഞു.

Post a Comment