കൂളിമാട് : പാഴൂർ കൂളിമാട് മഹല്ല് മുസ്ലിം ജമാഅത്തിൻ്റെ നാട്ടൊരുമ ക്യാമ്പയിന്റെ ഭാഗമായി ക്രസ്റ്റ് ഫ്രൂട്ട് ട്രീ മിഷനുമായി
സഹകരിച്ചു നടത്തുന്ന പരിസ്ഥിതി വാരാചരണത്തിലെ കോക്കനട്ടും കൈക്കോട്ടും പരിപാടി തുടങ്ങി. മഹല്ലിലെ ഗൃഹാങ്കണങ്ങളിൽ തെങ്ങിൻതൈ നടൽ, തെങ്ങ് പരിപാലനം എന്നിവ ഇതിൻ്റെ ഭാഗമായി നടക്കും.
തെങ്ങ് കൃഷി പ്രോത്സാഹനകർമ പദ്ധതിയാണ് കോക്കനട്ടും കൈക്കോട്ടും.
മഹല്ല് ഉപദേശക സമിതി ചെയർമാൻ ഇ.കെ. മൊയ്തീൻ ഹാജി പോസ്റ്റർ പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടരി കെ.വീരാൻകുട്ടി ഹാജി അധ്യക്ഷനായി. പള്ളി അങ്കണത്തിലും മറ്റും നടുന്നതിനായുള്ള തൈകൾ ഖത്വീബ് ശരീഫ് ഹുസൈൻഹുദവി,
അശ്റഫ് അശ്റഫി എന്നിവരെ ചേർത്തു ഉദ്ഘാടനം ചെയ്തു. മഹല്ല് കമ്മിറ്റി ഭാരവാഹികളായ കെ.ടി. നാസർ,അയ്യൂബ് കൂളിമാട് , കെ.എ. റഫീഖ്, ടി.സി. റഷീദ്, ടി സി മുഹമ്മദ്, എം വി അമീർ, എ.അഫ്സൽ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment