കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക: അത്യാഹിത വിഭാഗം ഒഴിപ്പിച്ചു, ഫയർഫോഴ്സ് രക്ഷാപ്രവർത്തനം തുടരുന്നു



കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് സമീപമുള്ള യുപിഎസ് റൂമിൽ പുക ഉയർന്നതിനെ തുടർന്ന് രോഗികളെ അടിയന്തരമായി മാറ്റി. വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. പുകയുടെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീജയൻ അറിയിച്ചു.




അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ പുറത്തേക്ക് മാറ്റുകയും 200-ലധികം രോഗികളെ മെഡിക്കൽ കോളേജിന്റെ പ്രധാന കെട്ടിടത്തിലേക്ക് സുരക്ഷിതമായി മാറ്റുകയും ചെയ്തു. ഇവിടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗം ബ്ലോക്ക് പൂർണമായും ഒഴിപ്പിച്ചു. പുക വലിച്ചെടുക്കാനുള്ള നടപടികൾ തുടരുകയാണ്.


Post a Comment

Previous Post Next Post
Paris
Paris