ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാനത്ത് വ്യാപകമായി നടത്തിയ പരിശോധനയിൽ 80 പേർ പിടിയിൽ



ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ഇന്നലെ കേരളത്തിൽ വ്യാപകമായി നടന്ന സ്പെഷ്യൽ ഡ്രൈവിൽ 80 ആളുകളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ മാരക മയക്കുമരുന്നുകളായ എംഡിഎംഎ 24.18 കിലോ ഗ്രാമും 2.382 കിലോ ഗ്രാം കഞ്ചാവും 54 കഞ്ചാവ് ബീഡിയുമായാണ് പൊലിസ് ഇവരിൽ നിന്നും പിടികൂടിയത്. 




വ്യത്യസ്ത തരത്തിലുള്ള നിരോധിത മയക്കു മരുന്ന് കൈവശം വെച്ചതിന് 80 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മയക്കു മരുന്ന് വിൽപ്പന നടത്തുന്നതായി സംശയിക്കപ്പെടുന്ന 1872 ആളുകളെ പരിശോധനക്ക് വിധേയമാക്കി. നിരോധിക്കപ്പെട്ട മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെടുന്ന ആളുകളെ കണ്ടുപിടിച്ച് നിയമ നടപടികൾ സ്വീകരിക്കുന്നതിനു വേണ്ടിയാണ് സംസ്ഥാനത്ത് വ്യാപകമായി ഓപ്പറേഷൻ ഡി ഹണ്ട് നടത്തുന്നത്.

പൊതുജനങ്ങളിൽ നിന്നും മയക്കുമരുന്ന് സംബന്ധിച്ചുള്ള വിവരങ്ങൾ സ്വീകരിച്ചു നടപടികൾ കൈക്കൊള്ളുന്നതിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക് കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. 9497927797 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. ഈ നമ്പറിൽ വിളിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.




Post a Comment

Previous Post Next Post
Paris
Paris