കോൺഗ്രസ് മഹാത്മാ കുടുംബ സംഗമം നടത്തി


കൂളിമാട് : ചാത്തമംഗലം മണ്ഡലം 10-ാം വാർഡ് (കൂളിമാട് )കോൺഗ്രസ് കമ്മറ്റി മഹാത്മാ കുടുംബസംഗമം നടത്തി. പി യു സി സംസ്ഥാന കോ - ഓഡിനേറ്റർ വിനോദ് മേക്കോത്ത് ഉദ്ഘാടനം ചെയ്തു.
വാർഡ് കോൺഗസ് പ്രസിഡൻ്റ് മുഹമ്മദാലി കാര്യോട്ട് അധ്യക്ഷത വഹിച്ചു.




 മുതിർന്ന കോൺഗ്രസ് നേതാക്കളായ എം.കെ.കോമുമോയിൻ ഹാജി, പരതക്കാട്ട് രാമൻ, അബ്ദുള്ള മാസ്റ്റർ മാനൊടുകയിൽ,ടി.ഇസ്മാലുട്ടി, എം.കെ. രാമൻ, കൂളിമാട് യു ഡിഎഫ് നേതാവ് ഇ.കെ. മൊയ്തീൻ ഹാജി, മഹിളാ കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് എം.എ. ഫാത്തിമ അബ്ദുള്ള, കൂട്ടക്കടവത്ത് സുബൈദ ഹജ്ജുമ്മ , പ്രവർത്തകരായ ഇ. പി. കണ്ണൻ കുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.





 മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ടി.കെ. വേലായുധൻ ഡി സി.സി അംഗം കെ.സി.ഇസ്മാലുട്ടി,യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ ടി.കെ. സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മൈമൂന കടുക്കാഞ്ചേരി, ഒ ഐ.സി സി ദുബായ് ചാപ്റ്റർ ചെയർമാൻ ഇ.കെ. ജമാൽ, ബ്ലോക്ക് കോൺഗ്രസ് ട്രഷറർ കെ.വി. റാഫി, പഞ്ചായ ത്തഗം ശിവദാസൻ ബംഗ്ലാവിൽ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ടി.വി ഷാഫി മാസ്റ്റർ, മണ്ഡലം കോൺഗ്രസ് വൈ:പ്രസിഡൻ്റ് ഫഹദ്പാഴൂർ, എം.എ.ഫാത്തിമക്കുട്ടി, പി.എ. മുഫീദ എന്നിവർ ആശംസാപ്രസംഗം നടത്തി. ബൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഇ.എം.സി. മൊയ്തീൻ ഹാജി സ്വാഗതവും മണ്ഡം കോൺഗ്രസ് സെക്രട്ടറി സുരേന്ദ്രൻ പി.എച്ച് ഇ ഡി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris