ലഹരി വിരുദ്ധ യാത്ര ആരംഭിച്ചു



കൂളിമാട്: എരഞ്ഞിപ്പറമ്പ് മൈത്രി റസിഡൻസ് അസോസിയേഷനും എം കെ എച്ച് എം എം ഒ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ യാത്ര ആരംഭിച്ചു. കൂളിമാട് അങ്ങാടിയിൽ അക്ഷര പ്രസിഡണ്ട് ഇ.മുജീബിന്റെ അധ്യക്ഷതയിൽ വാർഡ് അംഗം കെ റഫീഖ് ഉദ്ഘാടനം ചെയ്തു.
 റോബിൻ ഇബ്രാഹിം, ഇ പി വത്സല,ഇ.കുഞ്ഞോയി
 ടിവി ഷാഫി മാസ്റ്റർ, മജീദ് കൂളിമാട് എന്നിവർ ആശംസകൾ അർപ്പിച്ചു.
 സാദിഖ് കെ സി സ്വാഗതവും സുമിഷ നന്ദിയും പറഞ്ഞു.




തേനായിൽ ഹിമായത്ത് ശുഹദാ മദ്രസ കമ്മിറ്റിയുടെ കീഴിൽ ലഹരി വിരുദ്ധ റാലിക്ക് സ്വീകരണം നൽകി. സദർ ഉസ്താദ് സുഹൈൽ ഫാളിലി വലിയപറമ്പ് നേതൃത്വം നൽകി.
യാത്ര കൂളിമാട് നിന്നും തുടങ്ങി എരഞ്ഞിപ്പറമ്പിൽ അവസാനിച്ചു. യാത്രയിലൂടെ നീളം മികച്ച സ്വീകരണംവും, മധുര പാനീയ ങ്ങളും നൽകിയ നാട്ടുകാരുടെ
 മാതൃക പ്രവർത്തനം ഏറെ ശ്രദ്ധേയമായി.

Post a Comment

Previous Post Next Post
Paris
Paris