ചെറുവാടി : നീണ്ട നാളത്തെ കാത്തിരിപ്പും നഷ്ടപ്പെട്ടു പോയ പ്രതാപം വീണ്ടെടുക്കാൻ മൊഞ്ചേറിയ ചെറുവാടി വീണ്ടും യുദ്ധ കളമാകുന്നു....ഫുട്ബോൾ എന്ന് കേട്ടാൽ പൊള്ളുന്ന ചെറുവാടികാർക്ക് ഏത് പാതി രാത്രിയായാലും ഊണും ഉറക്കവും ഒഴിച്ച് തന്റെ ഇഷ്ട്ട ടീമുകളുടെ കളി കാണാൻ പുൽ മൈതാനിയിലേക്ക് ഓടിയെത്തുന്ന ഫുട്ബോളിനെ പ്രണയിക്കുന്ന നാട്ടുകാർക്ക് ഇനിയുള്ള രാവുകൾ കളി മൈതാനത്തെ വിസിൽ മുഴക്കം കാത്തുള്ള ഉറങ്ങാത്ത രാവുകളാകും... രണ്ട് വർഷത്തോളം നീണ്ടു നിന്ന റോഡ് പണിയും തീരാത്ത ദുരിതങ്ങളും മാറി മാറി സഹിച്ച ചെറുവാടി ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ്.... നാടും നഗരവും പുതു ജീവൻ വെച്ച് മാറി കൊണ്ടിരിക്കുമ്പോൾ ഇന്ന് മലയോരത്തെ പേരുക്കേട്ട നഗരിയായി അതിൽ കണ്ണിയായിരിക്കുകയാണ് ചെറുവാടിയും....
ലഹരിക്ക് പിന്നലെ പിടിമുറിക്കി പോകുന്ന ഇന്നത്തെ തലമുറയിൽ സോക്കറാണ് തന്റെ ലഹരിയെന്ന് ഉയർത്തി പിടിക്കുന്ന ചെറുവാടികാരുടെ പ്രഖ്യാപനം കൂടിയാണ് ഈ ടൂർണമെന്റ്...
ആർത്തിരുമ്പുന്ന ഗാലറിയെ സാക്ഷിയാക്കി തീയുണ്ട ഷോർട്ടുകളും അടിക്ക് തിരിച്ചടിയുമായി മലബാറിലെ സെവ്ൻസിലെ പേരുകേട്ട വമ്പന്മാർ കിരീടം വിട്ടു കൊടുക്കാൻ മനസ്സില്ലാതെ താര രാജാക്കന്മാരുമായി ചെറുവാടിയുടെ പട ഭൂമിയിൽ എത്തുകയാണ്... നൈലോൺ വലകളെ കീറി മുറിക്കാൻ ഉടയാത്ത പോസ്റ്റിനെ പ്രകമ്പനം കൊള്ളിക്കാൻ കുമ്മായ വരക്കുള്ളിൽ സോക്കറിന്റെ നൃത്ത ചുവടുകളുമായി പോർക്കളം വെടിയുണ്ട ഷോർട്ടുകളുമായി നിറയൊഴിക്കാൻ
ചാലിയാറിന്റെയും ഇരുവഴഞ്ഞിയുടെയും ചേറേറിയ മണ്ണിൽ പോയ വാരത്തെ കണക്കുകൾ തീർക്കാൻ സെവെൻസിന്റെ തറവാടികൾ വരുന്നു വെടിയൊച്ച കേട്ട മൈതാനിയിലേക്ക്...
സുരക്ഷാ പെയിൻ & പാലിയേറ്റീവ് കൊടിയത്തൂർ മേഖലാ കമ്മിറ്റിയും കേരള വ്യാപാരി സമിതി ചെറുവാടി യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ടൌൺ ടീം മുരിങ്ങപുറായി ശക്തരായ ടൌൺ ടീം കൊടിയത്തൂരിനെ നേരിടും.ടൂർണമെന്റിൽ മലപ്പുറം കോഴിക്കോട് ജില്ലകളിലെ സെവെൻസുകളിൽ കാണികളുടെ മനസ്സിൽ ആവേശം കൊള്ളിച്ച ടീമുകളായ ചാലഞ്ചേഴ്സ് ചെറുവാടി,ടി പൈ ക്കോ ചെറുവാടി,ബ്രസീൽ ചേന്ദമംഗല്ലൂർ, എ ആർ കെ കുനിയിൽ,അഭിലാഷ് പൂവാട്ടുപറമ്പ്,റഷീദ എടവണ്ണപാറ എന്നീ ടീമുകൾ മാറ്റുരക്കും... മെയ് 11,12 തിയ്യതികളിൽ സെമി ഫൈനലും.. മെയ് 13 ന് കലാശക്കൊട്ടും നടക്കും
റിപ്പോർട്ട് : റാഷിദ് ചെറുവാടി

Post a Comment