പാഴൂർ :
പാഴൂർ ചാലിക്കുഴി എരഞ്ഞി പറമ്പ് റോഡിൽ ചാത്തമംഗലം പഞ്ചായത്ത് ഒരു ലക്ഷത്തി തൊണ്ണൂറ്റിനാലായിരം രൂപ ചെലവഴിച്ച് നിർമ്മിച്ച മതിലിനു മുകളിൽ സ്വകാര്യവ്യക്തി മതിൽ നിർമ്മിക്കാനുള്ള ശ്രമം തടഞ്ഞു.
സിപിഐഎം പ്രവർത്തകർ സ്ഥാപിച്ച കൊടിയും ബോർഡും സ്വാകാര്യ വ്യക്തി എടുത്തു മാറ്റിയതിൽ പ്രതിഷേധിച്ച് സിപിഐഎം പ്രവർത്തകർ പാഴൂരിൽ പ്രകടനവും,പൊതുയോഗവും നടത്തി.
പരിപാടി യിൽ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ,പി പി ഷാഹുൽ ഹമീദ് , CK സുരേഷ് ബാബു, അനിൽകുമാർ, C. K.ഷമീർ
എന്നിവർ പ്രസംഗിച്ചു.

Post a Comment