മാവൂർ : മാവൂരിലെ സാമൂഹ്യ സാംസ്കാരികസന്നദ്ധ സേവന രംഗത്തെപ്രഥമ സ്ഥാനം വഹിക്കുന്ന മാവൂർ പ്രസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ
ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
മാവൂർ പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ
പ്രസ് ക്ലബ് പ്രസിഡണ്ട് ശൈലേഷ് അമലാപുരി അധ്യക്ഷത വഹിച്ചു. ഡോ.സി.കെ ഷമീം ഉദ്ഘാടനം നിർവ്വഹിച്ചു.
സെക്രട്ടറി എം ഉസ്മാൻ
ഇഫ്താർ സന്ദേശം നൽകി.
ഇഫ്താർ സംഗമത്തോടനുബന്ധിച്ച് മാവൂരിലെ
പരിസ്ഥിതി പ്രവർത്തകനായ
വെളുത്തേടത്ത്
അബ്ദുള്ള ( ചെടി കാക്ക)യെ
ആദരിച്ചു.
പ്രസ് ക്ലബ് രക്ഷാധികാരിയായ ലത്തീഫ് പയ്യടി മേത്തൽ
അദ്ദേഹത്തിനുള്ള പൊന്നാട ചാർത്തി.
അമീൻ ഷാഫിദ് ,
ഗഫൂർ കണിയാത്ത്,
ഗിരീഷ് ചിറ്റാരിപ്പിലാക്കൽ,
റഹ്മാൻ കുറ്റിക്കാട്ടൂർ,
അൻവർ ഷരീഫ്, കെഎം
സലാം ചിറ്റാരിപിലാക്കൽ, അൻവർ ബാബു
തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.

Post a Comment