കൊടിയത്തൂരിൽ ഇടവിളക്കിറ്റ് വിതരണം ചെയ്തു


മുക്കം: ഭക്ഷ്യ സുരക്ഷക്ക് മുൻഗണന നൽകുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ കർഷകർക്ക് കിഴങ്ങ് വർഗങ്ങൾ അടങ്ങിയ ഇടവിളകിറ്റുകൾ വിതരണമാരംഭിച്ചു . 2024-2025 പദ്ധതിയിൽ ഉൾപ്പെടുത്തി 1013 കർഷകർക്കാണ് ഇടവിളക്കിറ്റ് നൽകുന്നത്.നാലര ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ഇഞ്ചി, ചേമ്പ്, ചേന, മഞ്ഞൾ ഉൾപ്പെടെയുള്ളവയാണ് കിറ്റിലുള്ളത്.




   കൃഷിഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസ്സൻ അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ വി.ഷംലൂലത്ത്, യു.പി മമ്മദ്, കെ.ജി സീനത്ത്, എം.ടി റിയാസ്, കൃഷി ഓഫീസർ പി. രാജശ്രീ തുടങ്ങിയവർ സംസാരിച്ചു



Post a Comment

Previous Post Next Post
Paris
Paris