കോഴിക്കോട്: പൊതുവിദ്യാഭ്യാസത്തെ തകർക്കുന്ന രൂപത്തിലുള്ള ബജറ്റാണ് മന്ത്രി ബാലഗോപാൽ അവതരിപ്പിച്ചതെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് റവന്യൂ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഇന്ന് അവതരിപ്പിച്ച ബജറ്റ് കഴിഞ്ഞ വർഷത്തെതിൻ്റെ ആവർത്തനം മാത്രമാണ്.വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതികളും നിർദ്ദേശങ്ങളും ഒന്നും തന്നെയില്ല. കഴിഞ്ഞ ജൂലായിൽ നടപ്പിലാക്കേണ്ട ശബളപരിഷ്ക്കരണത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. 6 ഗഡു ഡി.എ യിൽ ഒരു ഗഡു മാത്രമാണ് അനുവദിച്ചത്. പ്രതിഷേധ സംഗമം ജില്ല പ്രസിഡൻ്റ് പി.കെ അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സംഗമത്തിന് ജില്ല ജനറൽ സെക്രട്ടറി എം.കെ റഫീഖ്,ഐ.സൽമാൻ,യു.ടി.കെ അബ്ദുറഹ്മാൻ,എം.കെ നസീമ,എ.കെ അഫ്സൽ,പി.എ മുഹമ്മദ് ജവാദ്,ടി.കെ ആഷിഖ്,പി.സി ഉബൈദ്,ടി.പി സഫീറ,കെ.കെ ഷഹീന
എം.കെ മുഹമ്മദ് റാസിഖ്,മുഹമ്മദ് സാദിഖ് നേതൃത്വം നൽകി.

Post a Comment