ജെ.സി.ഐ മാവൂർ ഏകദിന പ്രസംഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.



കൂളിമാട് അജുവ ടവറിൽ വെച്ച് ജെ.സി.ഐ ഇന്ത്യയുടെ ഒഫീഷ്യൽ കോഴ്സുകളിൽ ഒന്നായ എഫക്ടീവ് പബ്ലിക്ക് സ്പീക്കിംഗ് എന്ന പ്രസംഗ പരിശീന ക്ലാസ് ജെ.സി.ഐ മാവൂർ സംഘടിപ്പിച്ചു. ജെ.സി.ഐ മാവൂർ പ്രസിഡന്റ് എച്ച്.ജി.എഫ് മുഹമ്മദ് ഷഹീൻ തരുവറ അദ്ധ്യക്ഷ്യം വഹിച്ച ചടങ്ങിൽ പ്രോഗ്രാം കോഡിനേറ്റർ ജെ.സി നന്ദന ബിജു സ്വാഗതവും, വൈസ് പ്രസിഡന്റ് (ജി&ഡി) ജെ.സി ബിജു കരോട്ടിൽ, മുൻ പ്രസിഡന്റ് (2017) ജെ.എഫ്.ഡി റഷീദലി എന്നിവർ ആശംസ അറിയിക്കുകയും ചെയ്തു.




ചടങ്ങിൽ മുൻ പ്രസിഡന്റുമാരായ ജെ.സി.ഐ സെനറ്റർ നജീബ് സി.എം, ജെ.സി ശ്രീജിത്ത് ടി, വൈസ് പ്രസിഡന്റ് (ട്രെയിനിംഗ്) ജെ.സി ബിസ്മില്ലാ ബീഗം, വൈസ് പ്രസിഡന്റ് (പ്രോഗ്രാംസ്) ജെ.സി ഷൈജു എം.ആർ, വൈസ് പ്രസിഡന്റ് (മാനേജ്മന്റ്) ജെ.സി ഷബാന എ.എം, ഡയറക്ടർ (ജി&ഡി) ജെ.സി അബ്ദുറഹിമാൻ കെ എന്നിവർ പങ്കെടുത്തു. സെക്രട്ടറി ജെ.സി രാജേഷ് കുമാർ നന്ദി അർപ്പിച്ചു.

18 പരിശീലനാർത്ഥികൾ ജെ.സി സോൺ ട്രെയിനർ അഷ്റഫ് റാങ്ങാട്ടൂറിന്റെ നേതൃത്വത്തിൽ എഫക്ടീവ് പബ്ലിക്ക് സ്പീക്കിംഗ് കോഴ്സ് പൂർത്തിയാക്കി. മികച്ച പ്രകടനം കാഴ്ച വെച്ച കുമാരി ഫിൻസാ ഫാത്തിമ ബെസ്റ്റ് പെർഫോർമറായും, ജെ.സി അനുശ്രീ കെ വിജയിയായും തിരഞ്ഞെടുക്കപ്പെട്ടു.
രാവിലെ 9.00 മണിക്ക് ആരംഭിച്ച പരിശീലന ക്ലാസ് വൈകീട്ട് 5.00 മണിക്ക് അവസാനിച്ചു. ക്ലോസിംഗ് സെറിമണിയിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് ജെ.സി സോൺ ട്രെയിനർ അഷ്റഫ് റാങ്ങാട്ടൂർ സർട്ടിഫിക്കറ്റുകൾ വിതരണം ചയ്തു.

Post a Comment

Previous Post Next Post
Paris
Paris