വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സർക്കാർ നിയമ നടപടികൾ കർശനമാക്കണം- എൻ എം ഹുസൈൻ



കട്ടാങ്ങൽ: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം മനുഷ്യരാശിക്കും പൊതു സമൂഹത്തിനും ആപത്താണെന്നും ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിൽ സർക്കാർ നിയമനടപടികൾ കർശനമാക്കണമെന്നും ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എൻ എം. ഹുസൈൻ സാഹിബ് പറഞ്ഞു. പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ലഹരിക്കെതിരെ വൺ മില്യൺ ഷൂട്ട് എന്ന പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 




പ്രസിഡന്റ് റസാഖ് പുള്ളന്നൂർ അദ്ധ്യക്ഷത വഹിച്ചു. റഊഫ് മലയമ്മ സ്വാഗതം പറഞ്ഞു. കുഞ്ഞി മരക്കാർ മലയമ്മ, മൊയ്തു പീടികക്കണ്ടി, ഫാസിൽ മുടപ്പനക്കൽ, സിദ്ധീഖ് ഈസ്റ്റ് മലയമ്മ, അക്ബർ പുള്ളാവൂർ, ശിഹാബ്‌ വെള്ളലശ്ശേരി, അഷ്‌റഫ് കളന്‍തോട്, നൗഷാദ് പുള്ളന്നൂർ, ഒ പി ശരീഫ്, മുസ്തഫ വെള്ളലശ്ശേരി, സലാം കല്ലായ് തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

Previous Post Next Post
Paris
Paris