SSF മാവൂർ ഡിവിഷൻ സമര പ്രഖ്യാപനം : അധികാരികളെ നിങ്ങളാണ് പ്രതി


അരയങ്കോട് :SSF മാവൂർ ഡിവിഷന്റെ നേതൃത്വത്തിൽ
സമര പ്രഖ്യാപനം വിദ്യാർത്ഥി കൺവെൻഷൻ നടന്നു. സമകാലിക സാഹചര്യത്തിൽ വിദ്യാർത്ഥി സമൂഹം ലഹരിക്ക് അടിമപ്പെട്ട് ക്രൂരമായ കുറ്റ കൃത്യങ്ങൾ നടന്നു കൊണ്ടിരിക്കുകയും ചതിക്കപ്പെടുകയും ചെയ്യുന്ന കാര്യങ്ങളെ ഡിവിഷനിലെ വിവിധ യൂണിറ്റുകളിലെ വിദ്യാർത്ഥികളെ ബോധവൽക്കരണം നടത്തുന്നതും ലഹരിക്കെതിരെ ഉള്ള പോരാട്ടത്തിന്റെ സമര പ്രഖ്യാപനം കൂടി ആയിരുന്നു പരിപാടി.




ഡിവിഷൻ പ്രസിഡന്റ്‌ സയ്യിദ് നസീബ് സഖാഫിയുടെ അധ്യക്ഷതയിൽ സയ്യിദ് ആഷിഖ് തങ്ങൾ കൊല്ലം ഉദ്ഘാടനം ചെയ്ത് ക്ലാസിന് നേതൃത്വം നൽകി.
അൻഫാസ് ഫറോക്ക്, ഷുഹൈബ് സഖാഫി പെരുവയൽ സംസാരിച്ചു. മുർതള ഫഹീം കൊടുവള്ളി,അജ്മൽ താത്തൂർപൊയിൽ, ബിഷാർ സഖാഫി, റാഫിക് ചെറൂപ്പ, റോഷൻ പെരുവയൽ, റാഷിദ്‌ അഹ്ദൽ നഗർ,ഉവൈസ് സുറൈജി,ജഅ്ഫർ നുസ്‌രി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris