മാവൂർ : എസ്കെഎസ്എസ്എഫ് എൻ.ഐ.ടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം, ജില്ലാ മനുഷ്യ ജാലിക എന്നീ പരിപാടികളുടെ പ്രചരണാർത്ഥം സന്ദേശ യാത്ര സംഘടിപ്പിച്ചു. ജനുവരി 21 ചൊവ്വ കട്ടാങ്ങലിൽ വെച്ച് നടക്കുന്ന ആദർശ സമ്മേളനത്തിൽ ശുഹൈബുൽ ഹൈതമി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പങ്കെടുക്കും. ജനുവരി 26 റിപബ്ലിക് ദിനത്തിൽ ഓമശ്ശേരിയിൽ വെച്ചാണ് ജില്ലാ മനുഷ്യജാലിക സംഘടിപ്പിക്കുന്നത്.
തെങ്ങിലകടവിൽ നിന്നും ആരംഭിച്ച യാത്ര കോഴിക്കോട് ജില്ലാ ഇബാദ് കൺവീനർ ശാഫി ഫൈസി പൂവാട്ട് പറമ്പ് ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി സൈദ് മാഹിരി ആയം കുളം സ്വാഗതം പറഞ്ഞു. റഹൂഫ് പാറമ്മൽ,സഫറുള്ള കൂളിമാട്,റസാഖ് ചെ റൂപ്പ,അബ്ദുറഹ്മാൻ ഫൈസി, ശാമിൽ ചെറൂ പ്പ,കെ എം ജലീൽ,ഹുസൈൻ കുട്ടി എന്നിവർ സംബന്ധിച്ചു.
എൻ.ഐ.ടി മേഖലയിലെ വിവിധ യൂണിറ്റുകളിൽ പര്യടനം നടത്തി രാത്രി 7: 30ന് മാവൂരിൽ യാത്ര സമാപിച്ചു
Post a Comment