വികസന സെമിനാർ നടത്തി


പെരുമണ്ണ : പെരുമണ്ണ ഗ്രാമപഞ്ചായത്ത് 2025-26 പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ സംഘടിപ്പിച്ചു. ആസൂത്രണ സമിതി,വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ഗ്രാമസഭയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ വികസന സെമിനാർ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. 





ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് അദ്ധ്യക്ഷം വഹിച്ചു. വൈ. പ്രസിഡണ്ട് സി.ഉഷ ജില്ലാപഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺ പുറ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ പ്രേമദാസൻ, ദീപ കാമ്പുറത്ത്, എം എ പ്രതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.അജിത , ശ്യാമള പറശ്ശേരി വാർഡ് മെമ്പർമാരായ വി.പി. കബീർ, കെ.പി. രാജൻ എന്നവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജിഷിത്ത് ആർ സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി എൻ. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris