കട്ടാങ്ങൽ: സുന്നി ആദർശത്തെ വികലമാക്കാൻ അനുവദിക്കില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. എസ്.കെ.എസ് എസ്.എഫ് എൻ.ഐ.ടി മേഖല ആദർശ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഹാബിസം യുക്തിവാദത്തിലേക്കുള്ള പാലമാണെന്നും,
ഖുർആനും ഹദീസും യുക്തിക്ക് നിരക്കാത്തതാണെങ്കിൽ അവ തള്ളിക്കളയണമെന്ന വഹാബി വാദം അബദ്ധജടിലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനം എസ്.കെ.എസ് എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അബ്ദുറഊഫ് പാറമ്മൽ അധ്യക്ഷനായി. കെ.സി മുഹമ്മദ് ഫൈസി പ്രാർത്ഥന നടത്തി.
മുഹമ്മദ് സഖാഫി മലയമ്മ, എസ്.കെ.ജെ.എം മാവൂർ മേഖല ജനറൽ സെക്രട്ടറി സാജിദ് ഫൈസി, മെഡിക്കൽ കോളേജ് സഹചാരി സെന്റർ ചെയർമാൻ സുബൈർ മാസ്റ്റർ കുറ്റിക്കാട്ടൂർ, സമസ്ത പ്രവാസി സെൽ ജില്ല സെക്രട്ടറി അസീസ് പുള്ളാവൂർ, എസ്.കെ എസ് എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ അലി അക്ബർ മുക്കം, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി കെ.എം.എ റഹ്‌മാൻ ചെറൂപ്പ, സമസ്ത എംപ്ലോയീസ് അസോസിയേഷൻ മേഖല പ്രസിഡന്റ് സയ്യിദ് ഫിർദൗസ് തങ്ങൾ, ജംഇയ്യത്തുൽ ഖുത്വബാ ജില്ലാ വർക്കിംഗ് സെക്രട്ടറി ഹുസൈൻ യമാനി മുക്കം, എസ്.കെ.എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് പി.ടി മുഹമ്മദ് കാതിയോട്, സെക്രട്ടറി അബ്ദുൽ കരീം നിസാമി, ജില്ലാ ഇബാദ് കൺവീനർ ഷാഫി ഫൈസി പൂവ്വാട്ടുപറമ്പ്, അബ്ബാസ് റഹ്‌മാനി പനങ്ങോട്, ഇബ്രാഹിം കുട്ടി മലയമ്മ, ശാഹുൽ ഹമീദ് ഫൈസി, സഫറുള്ള കൂളിമാട്, അബ്ദുൽ കരീം തെങ്ങിലക്കടവ്, മുഹമ്മദലി ഫൈസി പൂവ്വാട്ടുപറമ്പ്, റസാഖ് മുസ്‌ലിയാർ മലയമ്മ, ജസീം മാവൂർ, അസ്‌ലം ജലാലി കായലം, സൈഫുദ്ദീൻ ഫൈസി കായലം, ശാമിൽ ചെറൂപ്പ, അനസ് കൽപള്ളി, അൻവർ പി.എച്ച്.ഇ.ഡി, സാലിം അശ്അരി, ജാഫർ അശ്അരി, റഈസ് അശ്അരി മലയമ്മ, ആശിഖ് ചേന്ദമംഗല്ലൂർ, ശുകൂർ പാറമ്മൽ പങ്കെടുത്തു. മേഖല ജനറൽ സെക്രട്ടറി സൈദ് അലവി മാഹിരി ആയംകുളം സ്വാഗതവും ഇസ്സുദ്ദീൻ പാഴൂർ നന്ദിയും പറഞ്ഞു.


Post a Comment