ഓൾ കേരള കരോക്കെ കോമ്പറ്റീഷൻ ജനുവരി 25ന് മാവൂരിൽ


മാവൂർ : ഗായകൻ ശ്രീ.ജയചന്ദ്രന്റെ അനുസ്മരണാർത്ഥം ഓൾ കേരള കരോക്കെ കോമ്പറ്റീഷൻ കോഴിക്കോട് മാവൂരിൽ മെലഡി സിംഗിംഗ് സ്റ്റുഡിയോ സംഘടിപ്പിക്കുന്നു. ജനുവരി 25ന് തുടങ്ങുന്ന മത്സരത്തിൽ 10 മുതൽ 17 വരെ,18 മുതൽ 35 വരെ, 36&above തുടങ്ങിയ ഏജ് ഗ്രൂപ്പുകളിൽ പുരുഷ,വനിതാ വിഭാഗങ്ങളിൽ മത്സരം നടത്തപ്പെടുന്നു.
മറ്റു ഭാഷകളിലെ കരോക്കെ മത്സരവും പുരുഷ,വനിതാ വിഭാഗങ്ങളായി നടത്തപ്പെടുന്നു.




തികച്ചും പ്രൊഫഷണൽ ആയിട്ടുള്ള സൗണ്ടിംഗ് എക്യുമെൻസ് ഉപയോഗിച്ചുള്ള അത്യാധുനിക എയർ കണ്ടീഷൻഡ് സ്റ്റുഡിയോയിൽ വച്ച് സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ കേരളത്തിലെ മുഴുവൻ കരോക്കെ സിംഗേഴ്സിനെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷൻ ഫീസ് 250 രൂപയാണ്.ജനുവരി 23ന് മുമ്പായി മത്സരാർത്ഥികൾ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. പുരുഷ വിഭാഗങ്ങളിലെ വിജയികൾക്ക് ജയചന്ദ്രൻ പുരസ്കാരവും,വനിതാ വിഭാഗങ്ങളിലെ വിജയികൾക്ക് വാണീ ജയറാം പുരസ്കാരവും നൽകുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്
9961450999 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക..
മാവൂർ പ്രസ്ക്ലബിൽ നടന്ന വാർത്ത സമ്മേളനത്തിൽ മെലഡി സ്റ്റുഡിയോ ഭാരവാഹികളായ ശ്രീ.മുരളീധരൻ, ശ്രീ വേണു കാര്യാട്ട്, ശ്രീ.രാമമൂർത്തി K.S, ശ്രീ.അനൂപ് തൂവ്വക്കാട്,ശ്രീ. ആൻ്റിക് കുമാർ,ശ്രീ,സന്തോഷ് കുമാർ, ശ്രീ.സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris