SYS വെള്ളലശ്ശേരി യൂണിറ്റ് സൗഹൃദ ചായയും, ഗ്രാമ സമ്മേളനവും സംഘടിപ്പിച്ചു



വെള്ളലശ്ശേരി : ഉത്തരവാദിത്വം;
മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം എന്ന ശീർഷകത്തിൽ സുന്നി യുവജന സംഘം S Y S - 2024 ഡിസംബർ 27,28, 29 തിയ്യതികളിൽ തൃശൂരിൽ വെച്ച് നടക്കുന്ന എഴുപതാം വാർഷിക യുവജന സമ്മേളനത്തോടനുബന്ധിച്ച് വെള്ളലശ്ശേരി അങ്ങാടിയിൽ വെച്ച് സൗഹൃദ ചായയും ഗ്രാമ സമ്മേളനവും സംഘടിപ്പിച്ചു.







 ചാത്തമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ് ബഹു : ഓളിക്കൽ ഗഫൂർ ഉൽഘാടനം ചെയ്തു. എം ടി ശിഹാബുദ്ധീൻ സഖാഫി മലയമ്മ പ്രമേയ പ്രഭാഷണം നടത്തി.
ചടങ്ങിൽ ചെയർമാൻ ഇ.മൂസക്കുട്ടി ഹാജി അധ്യക്ഷനായി. നാടിൻ്റെ പൂർവ്വകാല സ്മരണകൾ 
പുതിയ തലമുറകൾക്ക് പകർന്ന് നൽകി നാട്ടിലെ സൗഹൃദം, സാഹോദര്യം, മതേതരത്വം എന്നിവ നിലനിർത്തണമെന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് സൗഹൃദ ചായ സംഘടിപ്പിച്ചത്.





SYS വെള്ളലശ്ശേരി യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ.
വാർഡ് മെമ്പർ വിശ്വൻ, അഡ്വ: ചാത്തുകുട്ടി , ഉമ്മർ വെള്ളലശ്ശേരി, മജീദ് മാസ്റ്റർ, ശുകൂർ സഅദി,മോയിമോൻ മുസ്‌ലിയാർ, ഫള്ലു സഖാഫി,സജീവൻ പുതിയാടം , മാങ്ങാട്ട് അബ്ദുള്ള, അസീസ് ഹാജി തുടങ്ങിയ മത സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris