സിഗ്സാഗ് കലാകായികവേദിക്ക് പുതിയ നേതൃത്വം


മാവൂർ. കൽപ്പള്ളി സിഗ്സാഗ് കാലാകായിക വേദിയുടെ പുതിയ കമ്മറ്റി നിലവിൽ വന്നു. കൽപ്പള്ളി കൊട്ടാരം വീട്ടിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ടായി ടി.എം അൻസാറിനേയും സെക്രട്ടറിയായി സായിദ് പുത്തോട്ടത്തിലിനേയും ഖജാഞ്ചിയായി ഇ.സലീമിനേയും തെരെഞ്ഞെടുത്തു. 




മറ്റു ഭാരവാഹികൾ - നാസർ ഇ, ഷിയാസ് കെ (വൈസ് പ്രസിഡണ്ടുമാർ) അനസ് പി.സി, മനോജ് പുളിക്കൽ (ജോ : സെക്രട്ടറിമാർ)മിർഷാദ് കൽപ്പള്ളി, ഗിരീഷ് പി. കെ (ആർട്സ് കൺവീനർമാർ) റനീഷ് കെ, റസാഖ് ഇ, നിസാർ ഒ.കെ.എച്ച് (സ്പോർട്സ് കൺവീനർമാർ) ബഷീർ പി.എം, മുജീബ് ഇ, ഇർഫാൻ (മീഡിയ കൺവീനർമാർ)
ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച കായിക താരങ്ങളെയും കോഴിക്കോട് ഉപജില്ലാ എ. ഇ. ഒ യായി ചുമതലയേറ്റ എം.ടി കുഞ്ഞിമൊയ്തീൻ മാസ്റ്ററേയും സ്റ്റേറ്റ് പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണം നേടിയ ദിയാ ഭക്തിനേയും ആദരിച്ചു.
ടി.എം അൻസാർ അദ്ധ്യക്ഷത വഹിച്ചു. ഇ.എ ഗഫൂർ, അനിൽകുമാർ കെ,മധു സി.പി, അബ്ദു വായോളി, കോയ എം കെ എന്നിവർ പ്രസംഗിച്ചു. സായിദ് പി സ്വാഗതവും ഷിയാസ് കരിശ്ശീരി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris