കോഴിക്കോട് :∙ കാരപ്പറമ്പ് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് കൗണ്ടറിൽ അര മണിക്കൂറിലേറെ ജീവനക്കാരൻ ഇല്ലാത്തതിനാൽ ഒപി ടിക്കറ്റ് നൽകൽ വൈകി. ആളുകൾ ബഹളം വച്ചു. പഴയ ഒപി ടിക്കറ്റുമായി എത്തിയവരാണ് ഏറെ നേരം കൗണ്ടറിനു മുൻപിൽ കാത്തിരിക്കേണ്ടി വന്നത്.
പഴയ ടിക്കറ്റുമായി വന്നവർ ഡോക്ടറെ കാണുന്നതിനു മുൻപു വീണ്ടും റജിസ്റ്റർ ചെയ്യണം. ഇതിനായി കൗണ്ടറിൽ എത്തിയപ്പോൾ അവിടെ പുതിയ ഒപി ടിക്കറ്റ് കൊടുക്കുന്നതിനു മാത്രമാണ് ജീവനക്കാരൻ ഉണ്ടായിരുന്നത്. കാത്തുനിന്ന ആളുകളിൽ ചിലർ ആശുപത്രി സൂപ്രണ്ട് ഓഫിസിലെത്തി പരാതി പറഞ്ഞു. കൗണ്ടറിൽ നിന്നു പുറത്തേക്കു പോയ ജീവനക്കാരനെത്തി പിന്നീട് ഒപി ടിക്കറ്റ് നൽകി.

Post a Comment