ഹൃദയാഘാതം താമരശ്ശേരി സ്വദേശി റിയാദിൽ നിര്യാതനായി



റിയാദ്: ഹൃദയാഘാതം മൂലം മലയാളി യുവാവ് റിയാദിലെ ആശുപത്രിയില്‍ നിര്യാതനായി. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ അരയംകുളം വീട്ടില്‍ ചുണ്ടൻകുഴിയില്‍ ജാഫർ (45) ആണ് റിയാദ് ശുമൈസി ആശുപത്രിയില്‍ വെച്ച് നിര്യാതനായത്.




പരേതരായ അബ്ദുറഹിമാൻ- ഫാത്തിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: റഹമത്ത്
മക്കൾ:മുഹമ്മദ്‌ ഹംദാൻ,മുഹമ്മദ്‌ ഹശ്മിൽ.
റിയാദ് കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, സൃഹൃത്ത് അബിൻ, അബ്ദുൽ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും.റിയാദ് സുലൈ ഹാറൂണ്‍ റാഷിദ്‌ സ്ട്രീറ്റിലെ ഒരു ഹോട്ടലില്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. രാവിലെ ശാരീരിക അസ്വസ്തതകൾ കാരണം ഹോസ്പിറ്റലിൽ പ്രേവേശിപ്പിച്ചതായിരുന്നു.

Post a Comment

Previous Post Next Post
Paris
Paris