പന്നിക്കോട് ഗവ. എൽ. പി സ്കൂളിൽ സ്നേഹ പൂർവ്വം സുപ്രഭാതം പദ്ധതി ആരംഭിച്ചു


മുക്കം :പന്നിക്കോട് ഗവ. എൽ. പി. സ്കൂളിൽ സ്നേഹ പൂർവ്വം സുപ്രഭാതം പദ്ധതി ആരംഭിച്ചു . സുപ്രഭാതം ഡയരക്ടറും സമസ്ത മാനേജറുമായ കെ. മോയിൻകുട്ടി മാസ്റ്റർ സ്കൂൾ ലീഡർ എ. പി. മുഹമ്മദ്‌ റാസിലിന് പത്രം നൽകി ഉൽഘടനം നിർവ്വഹിച്ചു. ചുരുങ്ങിയ കാലം കൊണ്ട് പൊതു സമൂഹത്തിൽ എറെ സ്വീകാര്യത നേടാൻ സുപ്രഭാതത്തിന് സാധ്യമായതായി കെ. മോയിൻകുട്ടി മാസ്റ്റർ പറഞ്ഞു. 





സുപ്രഭാതത്തിൽ പ്രസിദ്ധീകരിക്കുന്ന "വിദ്യാ പ്രഭാതം" വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്നുണ്ടെന്നും കുട്ടികൾ ഇത് പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ എച്ച്. എം. ഇൻചാർജ് ഹുസൈൻ മാസ്റ്റർ അധ്യക്ഷനായി. പി. ടി. എ. പ്രതിനിധി സി. പി.ഫസൽ, സി. കെ. ബീരാൻകുട്ടി, മുഹമ്മദ്‌ ശരീഫ് അമ്പലക്കണ്ടി, സാദിക് ചെറുവാടി, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഹിഷാം മാസ്റ്റർ, അബ്ദുൽ റഊഫ് ബാഖവി, ടി. കെ. അബൂബക്കർ, എ. പി. സി. മുഹമ്മദ്‌, ഷാഫി കൊന്നാലത്ത്, ഒ. മുഹമ്മദ്‌ തുടങ്ങിയവർ സംബന്ധിച്ചു. സുപ്രഭാതം റെയ്ഞ്ച് കോഡിനേറ്റർ ഷബീർ മുസ്‌ലിയാർ സ്വാഗതവും പന്നിക്കോട് മേഖല കോഡിനേറ്റർ ഷൌക്കത്ത് പന്നിക്കോട് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris