മാവൂർ: പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ പാസ്സാക്കാൻ ലക്ഷ്യം വെച്ച് കേന്ദ്ര സർക്കാർ തയ്യാറാക്കിയ വഖഫ് (ഭേദഗതി) ബില്ല് 2024 വഖഫ് സ്വത്ത് സംരക്ഷിക്കാ നുള്ളതല്ലെന്നും വഖഫ് കൈയേറ്റങ്ങൾക്ക് നിയമസാധുത നൽകാൻ ഉദ്ദേശിച്ചുള്ള താണെന്നും എസ്. ഡി. പി. ഐ കുന്ദമംഗലം നിയോജക മണ്ഡലം വഖഫ് - മദ്രസാ സംരക്ഷണ സമിതി ആരോപിച്ചു.
ബില്ലിലെ വ്യവസ്ഥകൾ കേന്ദ്ര വഖഫ് കൗൺസി ലിലും, സംസ്ഥാന വഖഫ് ബോർഡുകളിലും ഉള്ള ജനാധിപത്യ സംവിധാനം തകർ ക്കുന്നതും, നോമിനേഷനിലൂടെ എല്ലാ അധികാരവും സർക്കാരിൻ്റെ പൂർണ്ണ നിയന്ത്ര ണത്തിലാക്കാൻ ലക്ഷ്യം വെച്ചുള്ളതുമാണ്. വഖഫ് വെരിഫിക്കേഷൻ, അപ്രൂവൽ തു ടങ്ങിയ അധികാരങ്ങൾ വഖഫ് ട്രൈബുണലിൽ നിന്ന് മാറ്റി ജില്ലാ കളക്ടർക്ക് പതിച്ചു. നൽകുന്നു. കാലാകാലങ്ങളായി വഖഫ് സ്വത്തായി ഉപയോഗിച്ചു വരുന്ന സ്വത്തുവ ഹകൾ വഖഫ് സ്വത്തല്ലാതായി മാറുകയാണ്.
ആർ. എസ്. എസ് അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ ശ്രമങ്ങളെ ജനാധിപത സമൂഹം ചെറുത്തു തോല്പിക്കണമെന്ന് വഖഫ് - മദ്രസാ സംരക്ഷണ സമിതി ഭാര വാഹികൾ ആവശ്യപ്പെട്ടു. 2024 നവംബർ 29 വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് മാവൂർ ബസ്റ്റാൻ്റ് പരിസരത്ത് വഖഫ് മദ്രസാ സംരക്ഷണ സമ്മേളനം നടക്കും അഡ്വ. പി. ടി. എ റഹീം എം എൽ എ സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്. ഡി. പി. ഐ സംസ്ഥാന സമിതി അംഗം നാസർ വയനാട്, മുൻ ഡി.സി.സി പ്രസിഡൻ്റ് കെസി അബ നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ കെ അബ്ദുൾ അസീസ്, എസ്. ഡി. പി. ഐ ജില്ലാ പ്രസിഡൻ്റ് മുസ്തഫ കൊമ്മേരി, അഖില കേരള വഖഫ് സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. അബ്ദുന ഖാദർ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ എസ്. ഡി. പ ഐ കുന്ദമംഗലം നിയോജക മണ്ഡലം വഖഫ് - മദ്രസാ സംരക്ഷണ സമിതി ചെയർമാൻ ഡോക്ടർ മുഹമ്മദ് നദ്വി, ജനറൽ കൺവീനർ മൊയ്ദീൻ കുട്ടി സഖാഫ ശരീഫ് മാവൂർ, റഷീദ് കെ. പി എന്നിവർ സംബന്ധിച്ചു.

Post a Comment