എസ് ഡി പി ഐ ലീഡർഷിപ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു.



കുന്ദമംഗലം : എസ്ഡിപിഐ കുന്ദമംഗലം നിയോജകമണ്ഡലം കമ്മിറ്റി 2024-27 കാലയളവിലേക്ക് തെരഞ്ഞടുക്കപ്പെട്ട ബ്രാഞ്ച്, പഞ്ചായത്ത്‌, നിയോജക മണ്ഡലം നേതൃത്വങ്ങൾക്ക് വേണ്ടിയുള്ള ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം "ലീഡ്-1" സംഘടിപ്പിച്ചു. കാരന്തൂർ അജ്‌വ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ വൈസ് പ്രസിഡണ്ട് വാഹിദ് ചെറുവറ്റ ഉദ്ഘാടനം ചെയ്തു.




 കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡണ്ട് ഹനീഫ പാലാഴി അധ്യക്ഷനായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി റഷീദ് ഉമരി ആശംസകളർപ്പിച്ചു സംസാരിച്ചു. വിവിധ സെക്ഷനുകളിലായി ജില്ലാ ട്രഷറർ അസീസ് മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം ജെ പി അബൂബക്കർ കുറ്റിയാടി,ജില്ലാ കമ്മിറ്റി അംഗം എം എ സലീം, അബ്ദുള്ള മാസ്റ്റർ ഫറോക്ക് എന്നിവർ ട്രെയിനിങ്ങിന് നേതൃത്വം നൽകി. കുന്ദമംഗലം നിയോജകമണ്ഡലം സെക്രട്ടറി അഷ്റഫ് കുട്ടിമോൻ സ്വാഗതവും കബീർ കെ കെ നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post
Paris
Paris