എസ് കെ പൊറ്റക്കാട് നോവൽ പുരസ്കാരം 2024 നിസാർ ഇൽത്തുമിഷിന്



കോഴിക്കോട് :-.ലിപി പബ്ലിക്കേഷൻസ് പുറത്തിറക്കിയ നൂറുൽ മുനീറുൽ പൂർണ്ണാനന്ദ എന്ന കൃതിക്കാണ് അവാർഡ്. 25000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം ഡിസംബർ 7ന് അളകാപുരി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള കൈമാറും. യു കെ കുമാരൻ, എം. വി കുഞ്ഞാമു, വിനീഷ് വിദ്യാധരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സമിതി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ഗോപി മുതുക്കോടിന്റ അമ്മക്കനൽ (ചെറുകഥ )ഷൈമജ ശിവറാമിന്റെ നിതാര എന്ന കൃതികളും 32 -മത് എസ് കെ പൊറ്റക്കാട് പുരസ്‌കാരസത്തിന് അർഹമായി.




 മണാശ്ശേരി എം എ എം ഒ കോളേജിലെ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ നിസാർ ഇൽത്തുമിഷിന്റെ രണ്ടാമത്തെ പുസ്തകമാണിത്. ഈ വർഷം പുറത്തിറങ്ങിയ കൊമ്മക്കയം എന്ന പുസ്തകം ഏറെ നിരൂപണശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

 സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ എഴുത്തുകാരന് ഇതിനോടകം തന്നെ നൂറുൽ മുനീറുൽ പൂർണ്ണാനന്ദ എന്ന പുസ്തകത്തിന്റെ പേരിൽ അതി തീവ്രമായ സൈബർ ആക്രമണം നേരിട്ട്കൊണ്ടിരി ക്കുകയാണ്. കാശി പശ്ചാത്തലമായി ഇറങ്ങിയ ഈ നോവൽ ഇറങ്ങി ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ നാലു പതിപ്പുകൾ പൂർത്തിയാക്കി.ഈ വർഷത്തെ ഡോക്ടർ ഓഫ് ലെറ്റേഴ്സ് പുരസ്‌കാരവും നേടിയ നിസാർ ഇൽത്തുമിഷ് കോഴിക്കോട് ഓമശ്ശേരി സ്വദേശിയാണ്. ഇന്ത്യയിലെ എല്ലാ പ്രമുഖ യൂണിവേഴ്സിറ്റികളിലും കൾച്ചറൽ എക്സ്ചേഞ്ച് ടോക്ക് സീരീസ് സംഘടിപ്പിച്ചുകൊണ്ട് കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ തലങ്ങൾ ചർച്ച ചെയ്യുന്ന ക്ലാസുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Post a Comment

Previous Post Next Post
Paris
Paris