കലണ്ടർ പ്രകാശനം ചെയ്തു



കൊടുവള്ളി ഫിനിക്‌സ് പെയിൻ ആൻഡ് പാലിയേറ്റീവ് ഖത്തർ ചാപ്റ്ററിന്റെ 2025 കലണ്ടർ പ്രകാശനവും ഹ്രസ്വ സന്ദർശനത്തിന് നാട്ടിൽ നിന്നും ഖത്തറിൽ എത്തിയ നേതാക്കന്മാർക്ക് സ്വീകരണവും ബർവാ വില്ലേജിലെ റൊട്ടാന റെസ്റ്റോറന്റിൽ വെച്ച് നടന്നു.




കെ പി എം ബഷീർ ഖാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കലണ്ടർ പ്രകാശനം അഡ്വ പി ടി എ റഹീം എം എൽ എ നിർവഹിച്ചു. ഉസ്താദ് പി കെ മുഹമ്മദ് ഹൈതമി മുഖ്യ പ്രഭാഷണം നടത്തി. മുഖ്യാതിഥി ടി കെ മുഹമ്മദ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വി സിയാലി ഹാജി , ടി കെ അയമ്മു ഹാജി, സി പി അബ്ദുള്ള കോയ തങ്ങൾ, കെ കെ സുബൈർ, എക്സൈസ് അബ്ദുൽ ഖാദർ, ബഷീർ ഹുദവി, മുഹമ്മദ് പി പി, ഇ കെ അഷറഫ്, ഷെരീഫ് പി സി, വി ടി ഫൈസൽ, ബഷീർ പരപ്പിൽ , അസീസ് പ്രാവിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. 

സ്പോൺസർമാരായ KDD, ഗ്രാൻഡ്മാൾ ബഷീർ, ടൈം പ്രിന്റിങ് പ്രസ് അമീൻ മുഹമ്മദ്, ബ്രാൻഡ്മാ അഡ്വ യാസിൻ, സ്കെച്ച് അഡ്വെർടൈസിങ് അജ്മൽ എൻ പി എന്നിവരെ ആദരിച്ചു. 

ഖത്തറിൽ പെർമനന്റ് റസിഡൻസ് നേടിയ ഡോ വി ഒ ടി അബ്ദുറഹിമാൻ, ഡോ ഹംസ അൽ സുവൈദി തുടങ്ങിയവരെ ആദരിച്ചു. 

നാട്ടിൽ നിന്നും ഖത്തറിൽ എത്തിയ അതിഥികൾക്കുള്ള മൊമെന്റോകൾ വി ടി ഫൈസൽ, ഷഫീക്ക് കെ പി, അമീൻ എൻ പി, ഷെരീഫ് പി സി, സുബീഷ് കൊടുവള്ളി, സുഹൈൽ കെ പി, അസീസ് ഹാജി, ഷിറാസ് കെ കെ, കരീം കെ കെ, സുനീർ തെറ്റുമ്മൽ, സിറാസ് എൻ പി, വാട്ടർ സലീം, മജീദ് പി സി, ഫഹദ് കൊടുവള്ളി തുടങ്ങിയവർ കൈമാറി. 

സലാഹുദ്ധീൻ, അഹമ്മദ് കുട്ടി മിസ്ബാഹി, ഫവാസ് ഇ എ, മജീദ് പെരിയാംതോട്, ഷഫീക്ക് പി വി, സുഹൈൽപി വി, ജംഷിദ് പി പി, ജംഷിദ് കെ കെ, ഷംസീർ, ആരിഫ് സി കെ, മുഹമ്മദ് നൈസാം, ഷഹീദ് എൻ പി, ഫിറോസ് ഖാൻ, ഷമീർ സി, റഹ്മത്തുള്ള, മുഹമ്മദ് ഷമീം കെ കെ, ഷഫീക് , അസ്ലം കെ പി, ഹാരിസ് തച്ചംപൊയിൽ, നിസാം പി എം, മുമ്മദ് ഹനീഫ, റസാക് പി എം, വി ടി ഫഹീം, പർവേസ് വള്ളിക്കാട്, റഹീസ് ഹുദവി, അബ്ദുൽ റഷീദ്, ഇസ്മയിൽ തുടങ്ങിയവർ സംബന്ധിച്ചു.  

നൂറോളം മെമ്പർമാർ പങ്കെടുത്ത പരിപാടിക്ക് ജനറൽ സെക്രെട്ടറി ഷംസു കൊടുവള്ളി സ്വാഗതവും ട്രഷറർ സിറാസ് എൻ പി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris