കുന്ദമംഗലം : ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 എസ്ഡിപിഐ കാരന്തൂർ ഈസ്റ്റ് ബ്രാഞ്ച് ശുചിത്വ ദിനമായി ആചരിച്ചു. പാലക്കൽ പെട്രോൾ പമ്പിന് സമീപത്തെ പുഞ്ചിരി ബസാറും നാഷണൽ ഹൈവേയിലെ കാരന്തൂർ മഹല്ല് ജുമാ മസ്ജിദിനു മുൻവശത്തുള്ള പാതയോരവും ഓവുങ്ങര ഡോൾഫിൻ വില്ല പാതയോരങ്ങളും ശുചിത്വ ദിനാചരണത്തിന്റെ ഭാഗമായി എസ്ഡിപിഐ കാരന്തൂർ ഈസ്റ്റ് ബ്രാഞ്ച് പ്രവർത്തകരും നാട്ടുകാരും ചേർന്നു മാലിന്യങ്ങളും പുൽപടർപ്പുകളും നീക്കം ചെയ്തു വൃത്തിയാക്കി.
സേവന പ്രവർത്തനങ്ങൾക്ക് ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദ് പൂവമ്പുറത്, സെക്രട്ടറി നൗഫൽ കെ പി, റസാഖ് സി, റഷീദ് പി,സിദ്ധീഖ് ഡോൾഫിൻ വില്ല,റബീബ, സജ്‌ന, റസിയ, ഷിംന വി സി,റഷീദ് കെ പി, ശരീഫ് വേളാട്ടിൽ, അഷ്‌കബ് ഷാ, യാസീൻ മാലിക്, എം സി മൊയ്‌ദീൻ, വി സി അഷറഫ്,പി കെ നാസർ,ഫിറോസ് എം സി എന്നിവർ നേതൃത്വം നൽകി.

Great
ReplyDeletePost a Comment